Making Of Tasty Tomato Curry : തക്കാളിയും പച്ചമുളകും ഉപയോഗിച്ചുകൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കറിയുടെ റെസിപ്പി പരിചയപ്പെടാം. രാവിലെ ബ്രേക്ക്ഫാസ്റ്റ് കൂടെ കഴിക്കാനും ചൂട് ചോറിന്റെ കൂടെ കഴിക്കാനും ഇതുപോലെ ഒരു കറി മാത്രം മതി. ഈ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ ഉലുവ അര ടീസ്പൂൺ ജീരകം ഒന്നര ടീസ്പൂൺ ഇഞ്ചി ചതച്ചത് 20 വെളുത്തുള്ളി 10 പച്ചമുളക് രണ്ടായി കീറിയത് എന്നിവ നന്നായി വഴറ്റിയെടുക്കുക ശേഷം അതിലേക്ക് ഒരു വറ്റൽ മുളകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക.
അതിനുശേഷം അഞ്ചു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക തക്കാളി ചെറുതായി വാടി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു നുള്ള് കായപ്പൊടിഎന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്ക് ഇടയ്ക്ക് ഇളക്കി കൊടുക്കുക.
അതിനുശേഷം തക്കാളി നല്ലതുപോലെ എന്ത് വന്നു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം മൂന്ന് ടേബിൾസ്പൂൺ വിനാഗിരി ചേർക്കുക. അതിനുശേഷം ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ ശർക്കര പാനിയും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം കാൽ ടീസ്പൂൺ ഉലുവപ്പൊടിയും ചേർത്ത് ഇറക്കി വയ്ക്കാം. ശേഷം രുചിയോടെ കഴിക്കാം. Credit : Fathimas curry world