Making Of Tasty Tomato Achar : അച്ചാറുകൾ എപ്പോഴും എല്ലാവർക്കും തന്നെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വിഭവമാണ് ചോറ് കഴിക്കുമ്പോൾ ആയാലും രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴായാലും അതിന്റെ കൂടെ നല്ല ടേസ്റ്റി അച്ചാറും കൂടി ഉണ്ടെങ്കിൽ അത് കുശാൽ ആയിരിക്കും. ഇനി രാവിലെ ബ്രേക്ക്ഫാസ്റ്റ് എന്തുതന്നെ ഉണ്ടാക്കിയാലും അതിന്റെ കൂടെ കഴിക്കുന്നതിനും ഉച്ചയ്ക്ക് മറ്റ് കരങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിൽ അത് കൂടെ കഴിക്കുന്നതിനും വളരെ രുചികരമായ തക്കാളി അച്ചാർ ഇതുപോലെ തയ്യാറാക്കു. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി നമുക്ക് നാലോ അഞ്ചോ തക്കാളി എടുക്കുക.
ശേഷം അത് മീഡിയം വലിപ്പത്തിലുള്ള കഷ്ണങ്ങൾ ആക്കി അരിയുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ 250 ഗ്രാം വാളൻപുളിയും ചേർത്തു കൊടുക്കുക ശേഷം ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടച്ചുവെച്ച് വേവിക്കാവുന്നതുമാണ് ഒരു അഞ്ചു മിനിറ്റ് അടച്ചു വെച്ചാൽ തന്നെ തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞു കിട്ടുന്നതായിരിക്കും കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വാളൻപുളി എടുക്കുമ്പോൾ അതിന്റെ കുരു കളയുക.
നല്ലതുപോലെ ഭാഗമായതിനു ശേഷം പുറത്തേക്ക് മാറ്റുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം അതോടൊപ്പം തന്നെ കാൽ കപ്പ് മുളകുപൊടി ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി കാൽ കപ്പ് വെളുത്തുള്ളി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അടുത്തതായി മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് നല്ലെണ്ണ ഒഴിക്കുക.
ശേഷം രണ്ട് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് പത്ത് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 5 വറ്റൽ മുളക് എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക അതിലേക്ക് കറിവേപ്പില ചേർത്തു കൊടുക്കുക അര ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് കൊടുക്കുക കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തക്കാളിയും ചേർത്ത് കൊടുക്കുക ശേഷം അതിന്റെ നിറം മാറി വരുന്നത് വരെ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. നിറമെല്ലാം മാറി എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക ശേഷം ഇറക്കി വയ്ക്കാം. Video credit : Shamees kitchen