ബ്രഡ് പാൽപ്പൊടിയും ഉണ്ടെങ്കിൽ വെറും 10 മിനിറ്റിൽ തയ്യാറാക്കാം നാവിൽ അലിഞ്ഞുപോകും പലഹാരം. | Making Of Tasty Soft Sweet Snack Recipe

Making Of Tasty Soft Sweet Snack Recipe ; വളരെ കുറഞ്ഞ സമയം കൊണ്ട് ബ്രഡും പാൽപ്പൊടിയും ഉപയോഗിച്ചുകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിലേക്ക് നാല് ടീസ്പൂൺ പാൽപ്പൊടി എടുക്കുക.

അതിലേക്ക് നാല് ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം കുറച്ച് പാലും കൂടി ഒഴിച്ച് പേസ്റ്റ് പരുവത്തിൽ തയ്യാറാക്കുക. അടുത്തതായി ബ്രെഡ് എടുക്കുക ഒരു ബ്രെഡ് എടുത്തതിനുശേഷം അതിന്റെ നടുവിലായി തയ്യാറാക്കിയ പാൽപ്പൊടിയുടെ മിക്സ് വെച്ച് കൊടുക്കുക.

അതിനുമുകളിൽ മറ്റൊരു ബ്രഡ് കൂടിവച്ച് ഒരു മൂടി കൊണ്ട് വട്ടത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം ചെയ്യേണ്ടത് ഒരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചൊഴിക്കുക അതുപോലെ രണ്ട് ടീസ്പൂൺ മൈദ കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക. അതുപോലെ ആവശ്യമെങ്കിൽ കുറച്ച് കോൺഫ്ലക്സ് അല്ലെങ്കിൽ ഓട്സ് ഒരു പാത്രത്തിൽ പൊടിച്ചെടുത്തു വയ്ക്കുക.

ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ തേച്ചു കൊടുക്കുക. ബ്രഡ് എടുത്ത് ആദ്യം മുട്ടയിൽ മുക്കുക അതിനുശേഷം കോൺഫ്ലെക്സിലെ ഓട്സിലോ പൊതിഞ്ഞ് എടുത്തു കഴിഞ്ഞ് മൈദയിൽ മുക്കിയെടുത്ത് വീണ്ടും കോൺഫ്ലക്സിൽ പൊതിയുക ശേഷം എണ്ണയിൽ നല്ലതുപോലെ രണ്ട് ഭാഗവും മുരിയിച്ച് എടുക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കുക. Credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *