Tasty Bread And Milk Dessert : ബ്രഡും പാലും ഉണ്ടെങ്കിൽ വളരെയധികം രുചികരമായ ഒരു മധുരപലഹാരം തയ്യാറാക്കാം. ഇതുപോലെ ഒരു വിഭവം ഇതിനു മുൻപ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 5 ബ്രെഡ് എടുത്ത് ഓരോന്നും നാല് കഷണങ്ങളാക്കി മുറിക്കുക. അതിനുശേഷം ഒരു പാനിൽ കുറച്ചു നെയ്യ് ഒഴിച്ച് ബ്രെഡ് എല്ലാം തന്നെ നന്നായി മൊരിയിച്ചെടുത്ത് മാറ്റി വയ്ക്കുക.
അടുത്തതായി 500 എം എൽ പാല് ഒരു പാത്രത്തിൽ തിളപ്പിക്കാൻ വയ്ക്കുക. തിളക്കാൻ തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ കസ്റ്റാർഡ് പൗഡർ രണ്ട് ടീസ്പൂൺ വെള്ളത്തിൽ കലക്കി ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ഓരോരുത്തരുടെയും ഇഷ്ടതനുസരിച്ച് അണ്ടിപ്പരിപ്പ് മുന്തിരി പിസ്താ എന്നിവയെല്ലാം ചേർത്ത് കൊടുക്കാവുന്നതാണ്.
വിശേഷം കാൽ ടീസ്പൂൺ ഏലക്കാപൊടിയും ചേർത്തു കൊടുക്കുക. പഞ്ചസാര എല്ലാം അലിഞ്ഞേയും ഇതെല്ലാം ഭാഗമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു ചില്ലുപാത്രം എടുത്ത് അതിലേക്ക് ആദ്യം വറുത്ത് വച്ചിരിക്കുന്ന ബ്രഡ് നിരത്തി വയ്ക്കുക.
അതിനുമുകളിലായി തയ്യാറാക്കിയ പാലിന്റെ മികച്ച ഒഴിച്ചു കൊടുക്കുക വീണ്ടും ബ്രെഡിന്റെ ലയർ വെക്കുക ശേഷം വീണ്ടും പാലിന്റെ മിക്സൊഴിച്ചു കൊടുക്കുക. ഈ രീതിയിൽ മുഴുവൻ തയ്യാറാക്കി എടുക്കുക. ശേഷം ഫ്രിഡ്ജിലേക്ക് വയ്ക്കുക. ചെറിയ തണവോടെ കഴിക്കുന്നതായിരിക്കും കൂടുതൽ രുചികരം. Credit : Shamees Kitchen