Making Of Atta Gulab Jamun : ഗുലാബ് ജാമുൻ തയ്യാറാക്കാൻ ഇനി വെറും ഒരു കപ്പ് ഗോതമ്പ് പൊടി മാത്രം മതി. പ്ലേറ്റ് നിറയെ ഗുലാബ് ജാമുൻ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഇതിനുവേണ്ടിയുള്ള പഞ്ചസാര ലായനി തയ്യാറാക്കുക എന്നതാണ്. അതിനായി ഒരു പാത്രം എടുക്കുക. അതിലേക്ക് രണ്ട് കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം മൂന്ന് കപ്പ് വെള്ളവും ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക.
അതിലേക്ക് രണ്ട് ഏലക്കായ പൊടിച്ച ചേർത്ത് കൊടുക്കുക. കൂടാതെ ഗുലാബ് ജാമിന് നിറവുണ്ടാകുന്നതിനെ കുറച്ചു കുങ്കുമപ്പൂ ചേർത്തു കൊടുക്കുക. ഇത് ആവശ്യമെങ്കിൽ മാത്രം ചേർത്ത് കൊടുത്താൽ മതി. ശേഷം നല്ലതുപോലെ ചൂടാക്കി എടുക്കുക. ഹൈ ഫ്ലെയിമിൽ തന്നെ പാനി തയ്യാറാക്കുക. പഞ്ചസാര എല്ലാം പാകമാകുമ്പോൾ തീ ഓഫ് ചെയ്യുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് കാൽ കപ്പ് പാൽപ്പൊടി ചേർത്തു കൊടുക്കുക. ശേഷം അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്തു കൊടുക്കുക. കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക.
ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം ഇത് എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അതുകഴിഞ്ഞ് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. ശേഷം കുറേശ്ശെയായി പാല് ചേർത്തുകൊടുത്ത് മാവ് കുഴച്ചെടുക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിൽ മാവ് തയ്യാറാക്കുക. 10 മിനിറ്റ് എങ്കിലും നന്നായി തന്നെ പരത്തിയെടുക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് അടച്ചു മാറ്റിവെക്കുക അതിനുശേഷം മാവിൽ നിന്ന് ചെറിയ ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ഉരുളകളും എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നന്നായി വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റുക. അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പഞ്ചസാര ലായനിയിലേക്ക് ഇട്ടുകൊടുക്കുക. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ പഞ്ചസാര ലായനിയിൽ ഇടുക. അതിനുശേഷം മാത്രം കഴിക്കാൻ എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.