മധുരം കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. ഒരു കാരറ്റ് മാത്രമേ ഉള്ളൂ എങ്കിലും ഇതൊരിക്കലും മിസ്സ് ആക്കി കളയരുത്. | Making Of Tasty Instant Carrot Halwa

Making Of Tasty Instant Carrot Halwa : ക്യാരറ്റ് ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. വീട്ടിലേക്ക് വരുന്ന വിരുന്നുകാരൻ ഞെട്ടിക്കാനും ചെറിയ കുട്ടികൾക്ക് കൊടുക്കാനും ഇട വളരെയധികം രചികരമായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക .

ശേഷം ആവശ്യത്തിന് അനുസരിച്ചുള്ള ക്യാരറ്റ് വളരെ കനം കുറഞ്ഞ രീതിയിൽ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക ക്യാരറ്റ് നന്നായി വഴന്ന് വെന്തു വരേണ്ടതാണ്. ക്യാരറ്റ് പകുതി വെന്ത പരുവം ആകുമ്പോൾ അതിലേക്ക് 100 ഗ്രാം ഈന്തപ്പഴം കുരു കളഞ്ഞത് ചേർത്ത് കൊടുക്കുക.

വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ഒരു കപ്പ് പാല് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക പാലിൽ ഈന്തപ്പഴവും ക്യാരറ്റും നല്ലതുപോലെ വെന്ത് വരേണ്ടതാണ്. നന്നായി കുറുകി വരുന്ന പരുവമാകുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക.

നല്ലതുപോലെ ഡ്രൈയായി പാനിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ കുറച്ച് അണ്ടിപ്പരിപ്പ് മുന്തിരി ബദാം എന്നിവയെല്ലാം നെയ്യിൽ വറുത്ത് എടുത്തത് നീയും കൂടി ചേർത്ത് അതിലേക്ക് യോജിപ്പിക്കുക. കുറച്ച് ഏലക്കാപൊടിയും ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *