കണ്ണൂർ സ്പെഷ്യൽ ഇതൾ ഒറൊട്ടി. വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഈ വിഭവം തയ്യാറാക്കി നോക്കൂ. | Making Of Ithal Orotti Recipe

Making Of Ithal Orotti Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയിട്ടും വൈകുന്നേരം ചൂട് ചായകുടിക്കുന്നതിനും വളരെയധികം രുചികരമായ ഒരു വിഭവമാണ് ഇത്. ഇത് കണ്ണൂരുകാരുടെ സ്പെഷ്യൽ വിഭവമാണ് ഇതൾ ഓറോട്ടി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് ജീര റൈസ് ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതോടൊപ്പം തന്നെ കാൽ കപ്പ് ചോറ് രണ്ടര കപ്പ് തേങ്ങാപ്പാൽ എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.

ഇത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരുപാട് ലൂസ് ആയി പോകരുത് എന്നാൽ ഒരുപാട് കട്ടിയാകാനും പാടില്ല എങ്കിൽ മാത്രമേ ശരിക്കും തയ്യാറാക്കി എടുക്കാൻ സാധിക്കും അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക ശേഷം തിളച്ചു വരുമ്പോൾ അതിനു മുകളിലായി ഒരു തട്ട് കൊടുക്കുക. അപ്പം തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഒരു സ്റ്റീൽ പ്ലേറ്റ് എടുക്കുക.

ഉള്ളിലെല്ലാം നീയോ വെളിച്ചെണ്ണയോ തിരിച്ചു കൊടുക്കാവുന്നതാണ്. അതിനുശേഷം തയ്യാറാക്കി വെച്ച മാവ് വളരെ കുറേശ്ശെയായി ചേർത്ത് പാത്രം മുഴുവനായി കൊടുക്കുക. ശേഷം അടച്ചു വയ്ക്കുക രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് തന്നെ അത് വെന്തു വരും ശേഷം തുറന്ന അതിനുമുകളിൽ കുറച്ചു നെയ്യ് തേച്ചു കൊടുക്കുക വീണ്ടും മാവ് ഒഴിച്ചു കൊടുക്കുക ശേഷം അടച്ചുവയ്ക്കുക അത് വെന്തു വരുമ്പോൾ അതിനു മുകളിലായി വീണ്ടും നീ തേച്ചുകൊടുക്കുക വീണ്ടും മാവ് ഒഴിച്ചു കൊടുക്കുക.

അതേ രീതിയിൽ പാത്രം മുഴുവനായി തയ്യാറാക്കുക ശേഷം എല്ലാം നല്ലതുപോലെ വെന്ത് വന്നതിനുശേഷം അത് പാത്രത്തിൽ നിന്നും അടർത്തി പകർത്തി വയ്ക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ് മുറിച്ചെടുക്കുമ്പോൾ നിങ്ങൾ നോക്കുക എത്ര ലയറുകൾ നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ അത്രയും ലയറുകളിൽ ഈസിയായി തന്നെ നിങ്ങൾക്ക് എടുത്തു കഴിക്കുവാനും സാധിക്കും. ഇതിന്റെ കൂടെ എരിവുള്ള ഇറച്ചിക്കറി ഉണ്ടെങ്കിൽ വളരെ നല്ലതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *