Making Of Rice Spicy Kozhukkatta Recipe : ബാക്കിവരുന്ന ചോറ് ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ രീതിയിൽ ഒരു പലഹാരം തയ്യാറാക്കിയാലോ ഇത് സാധാരണ കഴിക്കുന്ന കൊഴുക്കട്ടയേക്കാൾ വളരെയധികം ആയിരിക്കും ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക .
ശേഷം അത് നല്ല രീതിയിൽ അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഒരുപാട് വെള്ളം ചേർത്ത് അരയ്ക്കാൻ പാടുള്ളതല്ല. ശേഷം അതിലേക്ക് കുറേശ്ശെയായി അരിപ്പൊടി ചേർത്തു കൊടുത്ത കുഴിച്ചു മാറ്റി വയ്ക്കുക അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് അരി ചേർത്ത് വറുത്തെടുക്കുക അതൊരു മിക്സിയുടെ ജാറിലിട്ടു പൊടിക്കുക.
അതേ പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിനുശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ ചെറിയ കഷണമാണ് പുളി ചേർത്തു കൊടുക്കുക ശേഷം ആവശ്യമായ വറ്റൽ മുളകും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
എല്ലാം പാകമാകുമ്പോൾ പകർത്തി വയ്ക്കുക ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് സവാള ചേർത്ത് നന്നായി അരച്ചെടുക്കുക അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം പൊളിച്ചു വച്ചിരിക്കുന്ന അരി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. അടുത്തതായി തയ്യാറാക്കിയ മാവിൽ നിന്നും ഉരുളകൾ ഉരുട്ടിയെടുത്ത കയ്യിൽ പരത്തുക ശേഷം അതിന് നടുവിലായി തയ്യാറാക്കിയ ഫില്ലിംഗ് വച്ചു കൊടുക്കുക ശേഷം പൊതിഞ്ഞ് എടുക്കുക. ഇത് ആവിയിൽ ഒരു 10 മിനിറ്റ് നന്നായി വേവിച്ചെടുക്കുക. വെറൈറ്റി പലഹാരം ഇതാ തയ്യാർ. Credit : mia kitchen