Making Of Tasty Soya Thoran : സോയാചങ്ക്സ് നമ്മളെല്ലാവരും വറുത്ത് കഴിച്ചിട്ടുണ്ടാകും അല്ലെങ്കിൽ ഡ്രൈ ഫ്രൈ ആയി കഴിഞ്ഞിട്ടുണ്ടാകും അതുമല്ലെങ്കിൽ കറിവെച്ചും കഴിച്ചിട്ടുണ്ടാകും സാധാരണ ചിക്കൻ കറിക്ക് പകരമായി നമ്മൾ സോയ മസാല തയ്യാറാക്കാറുണ്ട് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ സോയ തോരൻ തയ്യാറാക്കിയാലോ.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം എടുക്കുക ഒരു നുള്ള് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് സോയ അതിലേക്കിട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. വെന്തു വന്നതിനുശേഷം പലപ്രാവശ്യമായി കഴുകിയെടുക്കുക. അതിനുശേഷം നല്ലതുപോലെ ചിക്കിയെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരുക്കപ്പ് തേങ്ങ ചിരകിയത്, ഒരു വലിയ കഷണം ഇഞ്ചിയും അഞ്ചു വെളുത്തുള്ളി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും.
അര ടീസ്പൂൺ ചിക്കൻ മസാല അര ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് നന്നായി പൊടിച്ച് എടുക്കുക അടുത്തതായി. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി മൂപ്പിക്കുക അതിലേക്ക് സോയാചങ്ക്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മിക്സായി വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക
സവാള ചെറുതായി വാഴുന്ന് വരുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം മാറ്റിവെക്കുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് 2 ടീസ്പൂൺ തേങ്ങ കൊത്ത് മൂന്ന് വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം അതിലേക്ക് സോയാ ചേർത്തുകൊടുത്ത നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം രുചിയോടെ കഴിക്കാം. Credit : Lillys natural tips