Making Of Tasty Soya Masala Curry : ഇറച്ചി കറിയുടെ ടേസ്റ്റ് നമുക്ക് കിടിലൻ സോയ മസാലക്കറി തയ്യാറാക്കാം ഇതുണ്ടെങ്കിൽ ഇറച്ചിക്കറി ഒന്നും ആർക്കും വേണ്ടി വരില്ല. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കുക ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നര കപ്പ് സോയാബീൻ ചേർത്ത് നന്നായി വേവിച്ച് എടുക്കുക ശേഷം മൂന്നുപ്രാവശ്യമെങ്കിലും കഴുകി പിഴിഞ്ഞ് മാറ്റി വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം മൂന്ന് ഏലക്കായ മൂന്നു ഗ്രാമ്പു ഒരു കറുവപ്പട്ട ചേർത്ത് ചൂടാക്കുക അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക സവാളയുടെ നിറം മാറി വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും.
ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക വഴന്നു വരുമ്പോൾ ആവശ്യമായ മുളകുപൊടി രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ഒന്നര ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം മുതലേ ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക.
നന്നായി തിളച്ചു വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന സോയാബീൻ ചേർത്ത് 15 മിനിറ്റ് എങ്കിലും അടച്ചുവെച്ച് വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കേണ്ടതാണ്. സോയാബീനിലേക്ക് മസാല എല്ലാം പിടിച്ച് കറി കുറുകി പാകമാകുമ്പോൾ മൂന്ന് പച്ചമുളകും അര ടീസ്പൂൺ ഇഞ്ചിപ്പൊടിയും ഒരു ടീസ്പൂൺ വെളുത്തുള്ളി പൊടിയും അര ടീസ്പൂൺ ഗരം മസാലയും രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസും കറിവേപ്പിലയും ചേർത്ത് പകർത്താം. Credit : Shamees kitchen