Making Of Tasty Crispy Soya 65 : സോയാബീൻ ഉപയോഗിച്ചുകൊണ്ട് ഒരു ഫ്രൈ തയ്യാറാക്കിയാലോ സാധാരണ ചിക്കൻ 65 തയ്യാറാക്കുന്നത് പോലെ സോയ 65 തയ്യാറാക്കാം ഇത് കഴിച്ച ആരും ഇനി ചിക്കൻ 65 കഴിക്കില്ല. ഇത് ഉണ്ടാക്കിയെടുക്കുന്നതിന് ആദ്യം തന്നെ രണ്ട് കപ്പ് സോയ എടുക്കുക ശേഷം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് ഒരു നുള്ള് ഉപ്പും ചേർത്ത് സോയാബീൻ അതിലേക്ക് ഇട്ടു കൊടുക്കുക.
നല്ലതുപോലെ വെന്ത് വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തിയതിനുശേഷം സാധാരണ തണുത്ത വെള്ളത്തിൽ മൂന്ന് പ്രാവശ്യം കഴുകി പിഴിഞ്ഞ് എടുക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് 2 1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ തൈര് ഒരു ടീസ്പൂൺ ചിക്കൻ മസാല കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചത് കാൽ ടീസ്പൂൺ ജീരക പൊടിച്ചത് ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒന്നേകാൽ ടീസ്പൂൺ ചെറുനാരങ്ങാനീര് .,
രണ്ട് നുള്ള് മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ കോൺഫ്ലവർ ഒരു ടീസ്പൂൺ അരിപ്പൊടി ആവശ്യത്തിന് ഉപ്പ് ഒരു ടീസ്പൂൺ ഓയിൽ ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മസാല പരുവത്തിൽ ആക്കുക. ശേഷം അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന സോയാബീൻ ചേർത്തു കൊടുത്ത് മിക്സ് ചെയ്ത് എടുക്കുക .
ആവശ്യത്തിന് കറിവേപ്പിലയും അതിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക ശേഷം ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും മാറ്റിവെക്കേണ്ടതാണ്. അത് കഴിഞ്ഞ് പുറത്തേക്ക് എടുക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മസാല പുരട്ടി വച്ചിരിക്കുന്ന സോയ അതിലേക്ക് ചേർത്ത് വറുത്ത് എടുക്കുക. ശേഷം മാറ്റുക. Credit : Fathimas curry World