Making Of Tasty Soya Dry Fry : സോയാബീൻ ഉപയോഗിച്ചുകൊണ്ട് ചിക്കൻ സിക്സ്റ്റി ഫൈവിന്റെ അതേ ടേസ്റ്റിലും തന്നെ സോയ 65 തയ്യാറാക്കാം. സോയ ഇതുപോലെ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് സോയ എടുത്ത് ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിലേക്ക് നന്നായി വേവിച്ചെടുക്കുക. ശേഷം മൂന്നുപ്രാവശ്യമെങ്കിലും സാധാരണ വെള്ളം ചേർത്ത് നന്നായി കഴുകി പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് എടുത്തു മാറ്റി വയ്ക്കുക.
വേവിച്ച സോയാബീനിൽ ഒട്ടുംതന്നെ വെള്ളം ഉണ്ടാകാൻ പാടില്ല. ശേഷം ഒരു പാത്രത്തിലേക്ക് രണ്ടര ടീസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ശേഷം ഒരു ടീസ്പൂൺ ചിക്കൻ മസാല കാൽ ടീസ്പൂൺ പെരുംജീരകം പൊടിയും, കാൽ ടീസ്പൂൺ ചെറിയ ജീരകത്തിന്റെ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി ഒന്നേകാൽ ടീസ്പൂൺ നാരങ്ങ നീര്, അതോടൊപ്പം തന്നെ മൂന്ന് ടീസ്പൂൺ കോൺഫ്ലവർ.
ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. മീൻ വറുക്കുമ്പോൾ ഉണ്ടാകുന്ന മസാല തയ്യാറാക്കുന്നത് പോലെ തയ്യാറാക്കുക. അതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന സോയാബീൻ അതിലേക്കിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ സോയാബീൻ ഓരോന്നും ഇട്ടുകൊടുത്ത നല്ലതുപോലെ മൊരിയിച്ചെടുക്കുക. അതിലേക്ക് കുറച്ചു കറിവേപ്പിലയും ഇട്ട് കൊടുക്കുക. ശേഷം നന്നായി മൊരിഞ്ഞു വരുമ്പോൾ കോരി മാറ്റുക. രുചികരമായ സോയ 65 കഴിക്കാം. Credit : Fathima curryWorld