Making Of Tasty Soya Masla Curry : ബീഫ് കറി കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകുമോ. എന്നാൽ നമുക്ക് ബീഫ് കറിയേക്കാൾ രുചികരമായ രീതിയിൽ സോയ കറി വെച്ച് നോക്കിയാലോ. ഇത് ഉണ്ടാക്കുന്നതിന് ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ കുരുമുളക് ഒരു ടീസ്പൂൺ പെരുംജീരകം ഒരു കറുവപ്പട്ട ഗ്രാമ്പു ഏലക്കായ എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക തേങ്ങ വറക്കുന്നതിന് ആവശ്യമായ കുറച്ചു വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക .
തേങ്ങയുടെ നിറം ചെറുതായി മാറി വന്നു തുടങ്ങുമ്പോൾ കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിക്കുക നല്ലതുപോലെ മുഖത്ത് വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്തു കൊടുക്കുക ശേഷം ആവശ്യമായ മുളകുപൊടിയും കുറച്ചുകൂടി വെളിച്ചെണ്ണയും ചേർത്ത് നന്നായി മൊരിയിച്ചു എടുക്കുക .
ശേഷം അതൊരു മിക്സിയുടെ ജാറിലേക്ക് പകർത്തി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് അഞ്ചു വെളുത്തുള്ളി ചെറിയ കഷണം ഇഞ്ചി കുറച്ച് പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക നല്ലതുപോലെ വഴന്നു വന്നു തുടങ്ങുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക കറിയിലേക്ക് ആവശ്യമായ വെള്ളവും ചേർക്കുക.
ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും കുറച്ച് തേങ്ങാക്കൊത്തും വേവിച്ചു വെച്ചിരിക്കുന്ന ആവശ്യത്തിനു സോയ ചങ്ക്സ് അതിലേക്കിട്ടുകൊടുക്കുക ശേഷം ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാൻ മറക്കല്ലേ അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. സോയയിലേക്ക് മസാല എല്ലാം നല്ലതുപോലെ ചേർന്ന് എന്നെല്ലാം തെളിഞ്ഞ് നല്ല ഗ്രേവി പരുവം ആകുന്ന സമയത്ത് കുറച്ച് പച്ച വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പിലയും ചേർത്ത് പകർത്തി വയ്ക്കാം. Video credit : Mia kitchen