Making Of Tasty Soya Curry : ഇറച്ചി കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഇറച്ചി കറിയുടെ ടേസ്റ്റ് എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ നമുക്ക് സോയാചങ്ക്സ് ഉപയോഗിച്ച് കറി ഉണ്ടാക്കാം. സോയാചങ്ക്സ് ഉപയോഗിച്ചുകൊണ്ട് ഈ കറി എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് സോയാചങ്ക്സ് എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക മിണ്ടു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി മൂന്നുപ്രാവശ്യമെങ്കിലും കഴുകി പിഴിഞ്ഞ് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് ഏലക്കായ ഒരു കഷണം പട്ട മൂന്ന് ഗ്രാമ്പു എന്നിവ ചേർക്കുക അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക സവാള നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് എന്നിവ നന്നായി വഴറ്റിയെടുക്കുക.
രണ്ട് ടീസ്പൂൺ മുളകുപൊടി രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക പൊടികളുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് കറിയ്ക്ക് ആവശ്യമായ വെള്ളവും ഒഴിച്ച് തിളപ്പിക്കുക.
വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന സോയ ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക. നല്ലതുപോലെ കുറുകി ഭാഗമാകുമ്പോൾ അതിലേക്ക് രണ്ട് പച്ചമുളക് കീറിയതും കാൽ ടീസ്പൂൺ വെളുത്തുള്ളി പൊടിച്ചതും കാൽ ടീസ്പൂൺ ഇഞ്ചി പൊടിച്ചത് ചേർത്ത് കൊടുക്കുക. രണ്ട് ടീസ്പൂൺ തക്കാളി സോസ് ആവശ്യത്തിന് മല്ലിയില ചേർത്ത് ഇളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കാം. Video credit : Shamees kitchen