Making Of Tasty Soya Masala Curry : വളരെയധികം രുചികരമായ രീതിയിൽ ഒരു സോയാബീൻ കറി തയ്യാറാക്കി നോക്കാം. എന്നും സോയാബീൻ കറി വയ്ക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കിയാലോ. തയ്യാറാക്കുന്നതിനായി മൂന്ന് കപ്പ് വെള്ളം ഒരു പാത്രത്തിൽ എടുത്ത് ചൂടാക്കാൻ വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കുക.
വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചേർത്ത് രണ്ടു മിനിറ്റ് വേവിക്കുക ശേഷം പുറത്തേക്ക് എടുത്ത് അതിലെ വെള്ളമെല്ലാം പിഴിഞ്ഞു മാറ്റിവയ്ക്കുക. അടുത്തതായി ഒരു ബാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു ടീസ്പൂൺ നല്ല ജീരകം ആവശ്യത്തിന് കറിവേപ്പില ഒരു സവാള എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കുക. അതോടൊപ്പം തന്നെ ഒന്നര ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം മൂന്നു തക്കാളി അരക്കപ്പ് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സിയിൽ അരച്ചെടുത്തതിനു ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് തക്കാളി നല്ലതുപോലെ വേവിക്കുക. എന്തുകൊണ്ട് വന്നതിനുശേഷം വേവിച്ച് വച്ചിരിക്കുന്ന സോയാബീൻ ചേർത്ത് ഇളക്കിയെടുക്കുക. ശേഷം കറി നല്ലതുപോലെ തിളപ്പിച്ച വേവിച്ചെടുക്കുക. കറി നല്ലതുപോലെ കുറുകി പാകമായതിനുശേഷം മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Video credit : Shamees kitchen