Making Of tasty Soft Appam : എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു സോഫ്റ്റ് അപ്പം തയ്യാറാക്കിയാലോ കുട്ടികൾക്ക് എല്ലാം നമുക്ക് ഒരു ഹെൽത്തി കേക്ക് പോലെ ഇത് കൊടുക്കാവുന്നതാണ് സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കഴിക്കാൻ കൊടുക്കാവുന്ന ഒരു നല്ല പലഹാരം കൂടിയാണ് ഇത് അതുകൊണ്ടുതന്നെ എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒരു പ്രാവശ്യമെങ്കിലും ഉണ്ടാക്കി നോക്കൂ. പാലും മുട്ടയും മൈദയും ഉണ്ടെങ്കിൽ ഉടനെ തയ്യാറാക്കാം.
ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുട്ട മഞ്ഞയും വെള്ളയും ആയി രണ്ടായി മാറ്റി വയ്ക്കുക. മൂന്ന് മുട്ട എടുക്കാവുന്നതാണ്. അതിനുശേഷം മുട്ടയുടെ മഞ്ഞയിലേക്ക് കാൽ കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി മുട്ടയുടെ വെള്ളയിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ചുകൊടുക്കുക.
അതിനുശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിനുവേണ്ടി ബീറ്റർ ഉപയോഗിച്ച് കൊണ്ട് നന്നായി പതപ്പിച്ചു എടുക്കുക. അതിനുശേഷം ചെയ്യേണ്ടത് മുട്ടയുടെ വെള്ളയിലേക്ക് കുറേശ്ശെയായി മുട്ടയുടെ മഞ്ഞ മിക്സ് ചെയ്ത മിക്സ് ഒഴിച്ചു കൊടുക്കുക. അതുപോലെ തന്നെ കുറച്ച് നാരങ്ങയുടെ തോല് ഗ്രേറ്റ് ചെയ്തത് ചേർത്തു കൊടുക്കുക. മുട്ടയുടെ മഞ്ഞ മിക്സ് ഖുറൈശിയായി ചേർത്ത് വേണം ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു പാത്രം എടുക്കുക.
അതിനുശേഷം അതിലേക്ക് കുറച്ച് ബട്ടർ തേച്ചു കൊടുത്തതിനുശേഷം ഈ മാവ് അതിലേക്കു ഒഴിച്ചു കൊടുക്കുക. ശേഷം ദോശ പാൻ എടുത്ത് അടുപ്പിൽ വച്ച് ചൂടാക്കുക അതിനുമുകളിലായി മാവ് ഒഴിച്ച പാത്രം വെച്ച് കൊടുക്കുക. ശേഷം അടച്ച് ഒരു 10 15 മിനിറ്റോളം നല്ലതുപോലെ വേവിക്കുക. അതിനുശേഷം തുറന്നു നോക്കുക നല്ല പൊന്തി വന്നിരിക്കുന്ന കേക്ക് കാണാം. ഇതുപോലെ ഉണ്ടാകൂ. Credit : mia kitchen