Making Of Tasty Easy Steamed Snack : നമുക്ക് ഗോതമ്പ് വീട്ടിലുണ്ടെങ്കിൽ ഇത് ഉണ്ടാക്കി നോക്കാൻ മറക്കല്ലേ ആവിയിൽ വേവിച്ചെടുത്ത് കിടിലൻ പലഹാരം ഇതുപോലെ തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് നുറുക്ക് ഗോതമ്പ് എടുക്കുക ശേഷം രണ്ടുമണിക്കൂർ നേരത്തേക്ക് വെള്ളം ഒഴിച്ച് കുതിർക്കാനായി വയ്ക്കുക. കുതിർന്നു വന്നതിനുശേഷം കൊടുക്കുക.
ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കുക നിങ്ങൾക്ക് വേണമെങ്കിൽ ശർക്കരയും ചേർത്തു കൊടുക്കാവുന്നതാണ് രണ്ട് നുള്ള് ഉപ്പ് ചേർക്കുക അരക്കപ്പ് വെള്ളം ചേർക്കുക നല്ലതുപോലെ അരച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടുള്ളതല്ല ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക അല്ലെങ്കിൽ നെയ്യ് ഒഴിച്ചു കൊടുക്കുക.
ശേഷം ഒരു കപ്പ് നാളികേരം ചിരകിയത് .ഒരു ടീസ്പൂൺ ജീരകം ആവശ്യത്തിന് അണ്ടിപ്പരിപ്പും മുന്തിരി എന്നിവ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം അത് മാവിലേക്ക് ഒഴിച്ചു കൊടുക്കുക അതോടൊപ്പം കുറച്ച് ഏലക്കാപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ കളർ ചേർത്തു കൊടുക്കാവുന്നതാണ്.
അപ്പം ഉണ്ടാക്കുന്ന പാത്രം എടുത്ത് കുറച്ച് എണ്ണയോ നീയോ തേച്ചുപിടിപ്പിക്കുക. ശേഷം അതിലേക്ക് മാവ് ഒഴിച്ച് കൊടുക്കുക. അത് കഴിഞ്ഞ് ഇഡലി പാത്രത്തിൽ വെള്ളം ചൂടാക്കി ആവി വന്നു തുടങ്ങുമ്പോൾ അതിലേക്ക് ഇറക്കിവെച്ച് അടച്ചുവച്ച് വേവിക്കുക. നല്ലതുപോലെ വെന്ത് വന്നതിനുശേഷം പകർത്തി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. Credit : Hisha’s Cookworld