Making Of Tasty Onion Snack Recipe : ആ പാചകം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പലഹാരങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കും വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഉള്ളിവടയുടെ റെസിപ്പിയാണ് പറയാൻ പോകുന്നത് ഇതുപോലെ തയ്യാറാക്കുക എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് സവാള വളരെ കനം കുറഞ്ഞ അരിഞ്ഞത് ചേർത്ത് കൊടുക്കുക
അതിലേക്ക് അരക്കപ്പ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞത് മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞത് അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ ജീരകം കാൽ ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് 150 ഗ്രാം അരിപ്പൊടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് സാധാരണ ഉള്ളിവടയുടെ മാവ് തയ്യാറാക്കുന്ന പരുവത്തിൽ തയ്യാറാക്കുക. വാവ കയ്യിൽ പിടിക്കുന്ന സമയത്ത് ചെറിയ കട്ടി ഉണ്ടായിരിക്കണം അതാണ് അതിന്റെ പരിവം. ശേഷം ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക
ശേഷം മാവ് ആവശ്യത്തിന് കയ്യിലെടുത്ത് വട്ടത്തിൽ പരത്തി നടുവിൽ ഒരു തുണ ഇട്ടുകൊടുക്കുക ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ കോരി മാറ്റുക. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ കടലമാവ് ഇല്ലെങ്കിലും നമുക്ക് എളുപ്പത്തിൽ വളരെ ക്രിസ്പിയായ സവാള വട ഇതുപോലെ തയ്യാറാക്കാം. Credit : Shamees kitchen