Steam Banana Evening Snack : വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കൊടുക്കാൻ വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഇതിന് എണ്ണയോ പഞ്ചസാരയോ ഒന്നും ചേർക്കേണ്ടതില്ല വളരെ കുറഞ്ഞ ചെലവിൽ തന്നെ ആവിയിൽ വേവിച്ച് ഒരു കിടിലൻ നാലുമണി പലഹാരം ഇന്ന് തന്നെ തയ്യാറാക്കി നോക്കാം. ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഓരോരുത്തരുടെയും മതേതത്തിനനുസരിച്ച് ശർക്കര എടുക്കുക.
അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലത് പോലെ അലിയിച്ച് എടുക്കുക. അലിഞ്ഞു വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അരക്കപ്പ് തേങ്ങാക്കൊത്ത് ചെറുതായി അരിഞ്ഞത് കൊടുക്കുക. ശേഷം രണ്ട് നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചെറുതായിട്ട് തിളച്ചു വരുമ്പോൾ അതിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ അരക്കപ്പ് റവയും ചേർത്ത് കൊടുക്കുക .
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. പാത്രത്തിൽ നിന്നെല്ലാം വിട്ട് ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് ഒരു പഴം ചെറുതായി അരിഞ്ഞ് നല്ലതുപോലെ ഉടച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. നന്നായി ഇളക്കി പാകമായതിനുശേഷം ഇറക്കി വയ്ക്കുക. അടുത്തതായി കുറച്ചു വാഴ ഇലയെടുത്ത് കുമ്പിൽ കുത്തി എടുക്കുക ശേഷം തയ്യാറാക്കി വെച്ച ഫീലിംഗ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക.
അതിനുശേഷം ഇഡലി പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. കിളച്ച് ആവി വരുമ്പോൾ അതിന്റെ മുകളിൽ ഒരു തട്ട് വെച്ച് കൊടുക്കുക. ശേഷം തയ്യാറാക്കി എടുത്ത ഓരോ പലഹാരവും ഇഡലി പാത്രത്തിലേക്ക് വെച്ചു കൊടുക്കുക. വാഴയിലയിൽ നിന്ന് ഒട്ടും തന്നെയും പുറത്തേക്ക് പോകാത്ത രീതിയിൽ വയ്ക്കുക. അതിനുശേഷം 20 മിനിറ്റോളം നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം പുറത്തെടുത്ത് പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.