വൈകുന്നേരം ചൂട് ചായക്കൊപ്പം കഴിക്കാൻ രുചികരമായ ഒരു ചായക്കടി തയ്യാറാക്കാം. ഇതിനായി വെറും ഒരു മുട്ടയും രണ്ടു പഴവും മാത്രം മതി. ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ എടുത്ത് അതിന്റെ ഉൾവശം മുഴുവൻ മൂടതക്ക രീതിയിൽ പഞ്ചസാര ഇട്ടു കൊടുക്കുക. അതിനു മുകളിലേക്ക് രണ്ടു നേന്ത്രപ്പഴം വട്ടത്തിൽ അരിഞ്ഞ് പഞ്ചസാരയുടെ മുകളിലായി നിരത്തി വയ്ക്കുക. ശേഷം ഇത് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ വാനില എസ്സൻസ് ഒഴിച്ച് കൊടുക്കുക. അതോടൊപ്പം ഒരു നുള്ള് ഉപ്പ് കൂടി ചേർക്കുക. അതിനുശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക. ഒരു കാൽ ഗ്ലാസ് ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം നല്ലതുപോലെ കലക്കിയെടുക്കുക. അതിലേക്ക് ഒരു ഗ്ലാസ് പാലു ചേർത്തു കൊടുക്കുക. അതിനുശേഷം കാൽ ഗ്ലാസ് ഓയിൽ കൂടി ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ ഒരു ഗ്ലാസ് മൈദയും ചേർത്ത് കൊടുത്ത് നന്നായി തന്നെ ഇളക്കി യോജിപ്പിക്കുക. ഒന്നും തന്നെ കട്ടി ഇല്ലാതെ തയ്യാറാക്കുക. അതിനുശേഷം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. വിനാഗിരിക്ക് പകരം ചെറുനാരങ്ങാനീരും ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഇത് പഴത്തിനു മുകളിലായി ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഏതെങ്കിലും ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിനു മുകളിലായി മാവ് ഒഴിച്ച പാൻ വച്ചുകൊടുത്ത് അടച്ചു വയ്ക്കുക. അതിനുശേഷം അരമണിക്കൂർ കഴിഞ്ഞ് തുറക്കുക. നന്നായി പാകം ആയതിനുശേഷം ഒരു പാത്രത്തിലേക്ക് കമിഴ്ത്തി വയ്ക്കുക. ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.