Making Of Tasty Instant Side Dish : ചോറിന്റെ കൂടെ കഴിക്കാൻ കറി വേണമെന്ന് നിർബന്ധം ഇനി വേണ്ട. കറി ഇല്ലെങ്കിലും ചോറുണ്ണാൻ പറ്റിയ ഒരു കിടിലൻ റെസിപ്പി ആണ് പറയാൻ പോകുന്നത്. അധികം സമയമില്ലാത്ത നേരത്ത് ഉണ്ടാക്കാൻ പറ്റിയ റെസിപ്പി നിങ്ങൾ എല്ലാവരും തയ്യാറാക്കി നോക്കാൻ മറക്കല്ലേ.. മാത്രമല്ല ഇതിന് വളരെയധികം രുചിയാണ്.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ചെറിയ കഷണം ഇഞ്ചി 4 വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ മൂപ്പിക്കുക. അതിനുശേഷം രണ്ട് സവാള വളരെ ചെറുതായി അരിഞ്ഞെടുത്തത് ചേർത്തുകൊടുക്കുക.
നാല് പച്ചമുളക് അരിഞ്ഞത് ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം സവാള വാടി വരുന്നത് വരെ വഴറ്റിയെടുക്കുക. സവാള വഴന്നു വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക ഒരു ടീസ്പൂൺ ചിക്കൻ മസാല പൊടി ചേർത്തു കൊടുക്കുക .
ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. ഇതെല്ലാം നല്ലതുപോലെ വഴറ്റിയെടുക്കുക പൊടികളുടെ പച്ചമണം എല്ലാം തന്നെ മാറി വരേണ്ടതാണ്. ശേഷം ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ച് ചിക്കൻ അല്ലെങ്കിൽ മുട്ട നല്ലതുപോലെ വേവിച്ച് ചെറിയ ചെറിയ കഷണങ്ങളാക്കി ചിക്കി ചേർത്തു കൊടുക്കുക. ശേഷം ഇത് മസാലയിൽ യോജിപ്പിച്ച് എടുക്കുക. 5 മിനിറ്റ് കൈവിടാതെ നല്ലതുപോലെ ഇളക്കി കൊടുക്കുക അതിനുശേഷം അടുപ്പിൽ നിന്ന് മാറ്റാം. ഇതുപോലെ രുചികരമായിട്ടുള്ള ഒരു വിഭവം ഉണ്ടെങ്കിൽ ഇനി ആർക്കും കറി വേണ്ടിവരില്ല. Credit : credit : sruthis kitchen