Making Of Tasty Easy Side Dish : m രാവിലെ ബ്രേക്ക് ഫാസ്റ്റിനെ നിങ്ങൾ ചപ്പാത്തി പൂരി ദോശ എന്നിവയാണോ തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എന്നാൽ കറിയുടെ കാര്യത്തിൽ ഇനി മറ്റൊരു ഓപ്ഷൻ വേണ്ട വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാൻ പറ്റിയ ഒരു കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ ഉഴുന്ന് അതുപോലെ രണ്ട് ടീസ്പൂൺ പരിപ്പ് രണ്ട് ടീസ്പൂൺ മല്ലി അര ടീസ്പൂൺ ചെറിയ ജീരകം.
ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്ത് നന്നായി ചൂടാക്കി വറുത്തെടുക്കുക ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കുരുമുളകും ചേർത്തു കൊടുക്കുക അതൊരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് പോലെ അരയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അരടീസ്പൂൺ ചേർക്കുക ഒരു നുള്ള് കായപ്പൊടി ചേർക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ശേഷം അതിലേക്ക് അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേർത്തു കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം
അതിലേക്ക് 10 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം മൂന്ന് ടീസ്പൂൺ വാളൻപുളി പിഴിഞ്ഞ വെള്ളം ഒഴിച്ചു കൊടുക്കുക ആവശ്യത്തിനു ഉപ്പ് ചേർക്കുക നന്നായി ഇളക്കി കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. കറി കുറുകി ഭാഗമാകുമ്പോൾ എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ മാത്രം അതിലേക്ക് ഒരു ടീസ്പൂൺ ശർക്കര ചേർത്ത് ഇളക്കി വാങ്ങി വയ്ക്കാം. Credit : Shamees kitchen