Making Of Tasty Potato Fry : ചൂട് ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായ കറികൾ ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ അതിന്റെ രുചി അല്പം കൂട്ടുന്നതിന് വേണ്ടി നമുക്ക് ഉരുളൻ കിഴങ്ങ് കൊണ്ട് ഒരു വറുവൽ തയ്യാറാക്കി നോക്കിയാലോ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ പരിപ്പ് ചേർക്കുക ഒരു ടീസ്പൂൺ ഉഴുന്നു ചേർക്കുക ഇവ നന്നായി മൂത്ത് വരുമ്പോൾ മൂന്ന് വെളുത്തുള്ളി ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ അഞ്ചു ചുവന്നുള്ളി ചതച്ചതും ചേർക്കുക ശേഷം ഒന്നോ രണ്ടോ ഉരുളൻ കിഴങ്ങ് കനം കുറഞ്ഞ വട്ടത്തിൽ അരിഞ്ഞെടുത്തതും ചേർത്തു കൊടുക്കുക .
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. കിഴങ്ങ് നന്നായി വെന്തു വന്നതിനു ശേഷം എരുവിന് ആവശ്യമായ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി എന്നിവയും ചേർത്ത് ഇളക്കുക.
അടച്ചുവെച്ച് വീണ്ടും വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കുക ശേഷം ഒരു നുള്ള് കായപ്പൊടിയും, ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇറക്കി വയ്ക്കുക. ഉരുളക്കിഴങ്ങ് ഇതുപോലെ രുചിയിൽ നിങ്ങളാരും കഴിച്ചു കാണില്ല. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Shamees kitchen