Kerala Traditional Rice Side Dish : വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ ഒരു കറി ഉണ്ടാക്കി നോക്കിയാലോ. തൈരും മുളകും ഉപയോഗിച്ചുകൊണ്ട് ഇതുപോലെ ഒരു കറി തയ്യാറാക്കി നോക്കൂ. എങ്ങനെയാണ് ഈ കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേക്ക് ഒരു അര ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക ശേഷം 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഉള്ളി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് 5 പച്ചമുളക് ചേർത്തു കൊടുക്കുക അതോടൊപ്പം അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക.
ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. പച്ചമുളക് നല്ലതുപോലെ ഫ്രൈ ആയി വന്നതിനുശേഷം അതിലേക്ക് കറിയിലേക്ക് ആവശ്യമായ തൈര് ചേർത്തു കൊടുക്കുക. ഓരോരുത്തരുടെയും പുളിയുടെ രുചി അനുസരിച്ച് ചേർത്തു കൊടുക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
തവികൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം തൈര് ചെറുതായി ചൂടായി വരുമ്പോൾ ഇറക്കി വയ്ക്കുക. വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ രുചികരമായ ഈ കറി എല്ലാവരും ഇന്ന് തന്നെ ചോറിന് തയ്യാറാക്കി നോക്കൂ. ഇതുപോലെ ഒരു വ്യത്യസ്ത രുചി നിങ്ങൾ അറിഞ്ഞിട്ടുണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen