Making Of Tasty Tomato Chutney : രാവിലെ ബ്രേക്ക് ഫാസ്റ്റ് ദോശ ചപ്പാത്തി ഇഡലി അല്ലെങ്കിൽ രാവിലെ ചോറ് കഴിക്കുന്ന ശീലമുള്ളവർ ആണെങ്കിൽ കൂടിയും അവർക്കെല്ലാവർക്കും തന്നെ ഒരുപോലെ കഴിക്കാൻ രുചികരമായ ഒരു കിടിലൻ സൈഡ് ഡിഷ് തയ്യാറാക്കാം. ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇനി തിരക്കായിരിക്കും.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നാല് തക്കാളി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുക്കുക.. അതോടൊപ്പം തന്നെ നെല്ലിക്ക വലുപ്പത്തിലുള്ള വാളൻപുളി ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ചൂടാക്കുക തക്കാളി എല്ലാം ഉടഞ്ഞ് പുളിയുമായി ചേർന്ന് വരണം. അതിനുശേഷം ഒരു മിക്സിയിൽ ഇട്ടു കൊടുക്കുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അര ടീസ്പൂൺ മഞ്ഞൾ പൊടിയും 10 വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായതിനു ശേഷം അര ടീസ്പൂൺ കടുക് 10 വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക അതോടൊപ്പം നാലു വറ്റൽ മുളക് ചേർത്തു കൊടുക്കുക.
ആവശ്യത്തിന് കറിവേപ്പിലയും അര ടീസ്പൂൺ പെരുംജീരകപ്പൊടിയും ഒരു നുള്ള് കായപ്പൊടിയും ചേർത്ത് ഇളക്കി കൊടുക്കുക. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം രണ്ട് മിനിറ്റ് വേവിക്കുക. അതിനുശേഷം പാത്രത്തിലേക്ക് പകർത്തിവെച്ച് രുചിയോടെ കഴിക്കാം. Credit : Shamees kitchen.