അമ്പമ്പോ ഇതിന് എന്തൊരു ടേസ്റ്റാ!! ഇതുപോലെ വറുത്തരച്ച ഉള്ളി തീയൽ ഉണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം. | Tasty Fry Coconut Onion Theeyal

Tasty Fry Coconut Onion Theeyal : ഉച്ചയ്ക്ക് നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായ ഉള്ളി തീയൽ തയ്യാറാക്കാം. ഇതുപോലെ തയ്യാറാക്കിയാൽ എത്രവേണമെങ്കിലും ചോറുണ്ണാം ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .

എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് 1/2 കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക തേങ്ങ ചെറിയ ഗോൾഡൻ ബ്രൗൺ നിറമായി വന്നു തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിന് കൊടുക്കുക അതോടൊപ്പം അര ടീസ്പൂൺ പെരുംജീരകം ചേർക്കുക ശേഷം ഗോൾഡൻ ബ്രൗൺ നിറമായി മാറുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കിയെടുക്കുക.

ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതോടൊപ്പം 4 വറ്റൽമുളകും ചേർത്തു വറക്കുക ശേഷം അതിലേക്ക് ഇരുപതോളം ചെറിയ ചുവന്നുള്ളി ചേർത്തു കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.

അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. ഉള്ളി വഴന്നു വരുമ്പോൾ ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി പിഴിഞ്ഞ് വെള്ളം ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക ശേഷം നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. ഉള്ളി നല്ലതുപോലെ കറി കുറുകി വരുമ്പോൾ ഇറക്കി വയ്ക്കാം. രുചികരമായ ഉള്ളിത്തീയൽ ഇന്നുതന്നെ തയ്യാറാക്കി നോക്കൂ. Credit : Shamees Kitchen

Leave a Reply

Your email address will not be published. Required fields are marked *