Tasty Semiya Upma Breakfast Recipe : ഉപയോഗിച്ചുകൊണ്ട് അടിപൊളിയായ ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. ഇതുപോലെ ഒരു തവണ സേമിയ ഉണ്ടാക്കിയാൽ എല്ലാവർക്കും തന്നെ ഇഷ്ടപ്പെടും. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക അര ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
ശേഷം തിളച്ചു വരുമ്പോൾ അതിലേക്ക് സേമിയ ചേർത്ത് വേവിക്കുക. വന്നതിനുശേഷം അരിപ്പുകൊണ്ട് അരിച്ചു മാറ്റിവയ്ക്കുക. അടുത്തതായി ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചേർത്ത് നന്നായി മൂപ്പിക്കുക. അതിനുശേഷം കാൽ കപ്പ് കപ്പലണ്ടി രണ്ട് വറ്റൽ മുളക് ചേർത്ത നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുക.
ശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ഒരു ക്യാരറ്റ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ഏഴ് ബീൻസ് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് പച്ചക്കറികൾ എല്ലാം നന്നായി വേവിച്ചെടുക്കുക.
നല്ലതുപോലെ വെന്തു പാകമായതിനു ശേഷം അതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന സേമിയ ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു പകുതി നാരങ്ങ പിഴിഞ്ഞത് കുറച്ചു തേങ്ങ ചിരകിയത് ഒരു നുള്ള് ഉപ്പ് മല്ലിയില എന്നിവ ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen