Making Of Tasty Onion Rice : ഒരു കപ്പ് ചോറും ഒരു സവാളയും ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു വിഭവം നമുക്ക് തയ്യാറാക്കാം ഇന്ന് ഉച്ചയ്ക്ക് ഇതുപോലെ നമുക്ക് ചോറ് ഉണ്ടാക്കാം. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അര ടീസ്പൂൺ പെരുംജീരകം മൂന്ന് ഏലക്കായ 3 ഗ്രാമ്പു ചെറിയ കഷ്ണം പട്ട എന്നിവ ചേർക്കുക.
അതിലേക്ക് നാല് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക .
അതിനുശേഷം വളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് ഗ്രേവി പരുവത്തിൽ ആക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് വേവിച്ച് വച്ചിരിക്കുന്ന ചോറ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. മസാല എല്ലാം ചേർന്ന് വരുമ്പോൾ ഒരു ടീസ്പൂൺ നാരങ്ങാനീരും കുറച്ചു മല്ലിയിലയും ചേർത്ത് ഇളക്കി വാങ്ങി വയ്ക്കാം..
ഇതിന്റെ കൂടെ കഴിക്കാൻ വേറെ കറികളുടെ ആവശ്യം ഒന്നുമില്ല കൂടാതെ കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തു വിടാനും ഇത് നല്ലൊരു വിഭവം തന്നെയായിരിക്കും എന്നും ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഇതുപോലെയുള്ള വിഭവങ്ങൾ നിങ്ങളും തയ്യാറാക്കൂ. Credit : Shamees kitchen