Making Of Tasty Onion Rice: ചോറും കറികളും ഇനി വേറെ വേറെ ഉണ്ടാക്കേണ്ട ആവശ്യമില്ല. എന്നും ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽഇനി ചോറ് തയ്യാറാക്കാം.ഇതിന്റെ കൂടെ കഴിക്കാൻ മറ്റു കറികളുടെ ആവശ്യമൊന്നുമില്ല. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് വറുത്തെടുക്കുക അതിലേക്ക് ഒരു ഏലക്കായ ചെറിയ കഷ്ണം പട്ട രണ്ട് ഗ്രാമ്പു ചേർത്ത് വറുക്കുക. ശേഷം ഒരു കാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക. വഴന്നു വന്നതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത്.
പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ടോ മൂന്നോ ടീസ്പൂൺ വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം വച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ചോറിലേക്ക് മസാല എല്ലാം നന്നായി പിടിച്ചുവരുന്നതിന് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് മല്ലിയിലയും ചേർത്തു കൊടുക്കുക.
വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ കറിവേപ്പിലയും ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാം പാകമായതിനുശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചൂടോടുകൂടി തന്നെരുചിയോടെ കഴിക്കാം. എല്ലാവരും തന്നെ ഇന്നു തന്നെ ഇതുപോലെ ചോറ് തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.