വ്യത്യസ്തമായ രീതിയിൽ ഒരു ചോറ് തയ്യാറാക്കാം. ഇതുപോലെ ഒരു ചോറുണ്ടെങ്കിൽ കൂടെ കഴിക്കാൻ വേറെ കറികളുടെ ആവശ്യമില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിനുശേഷം കാൽ ടീസ്പൂൺ ചെറിയ ജീരകം.
എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം അതിലേക്ക് നാലു വലിയ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക. അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞത് ചേർക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക. അതോടൊപ്പം ഒരു തക്കോലം, ഒരു കഷണം കറുവപ്പട്ട, രണ്ടു കരയാമ്പൂ എന്നിവ നല്ലതുപോലെ മൊരിയിച്ചെടുക്കുക.
അതിനുശേഷം ഒരു വലിയ സവാള ചെറുതായി ചേർക്കുക. അതിലേക്ക് അര കുരുമുളക് പൊടി ചേർക്കുക. അതിനുശേഷം നല്ലതുപോലെ വഴറ്റി എടുക്കുക. അതിലേക്ക് ആവശ്യമായ മുളകുപൊടി, പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് തക്കാളി നല്ലതുപോലെ വേവിക്കുക.
തക്കാളി നല്ലതുപോലെ ഉടഞ്ഞു വരുമ്പോൾ അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന അരി ചേർക്കുക. ഏത് അരി വേണമെങ്കിലും നോക്കാവുന്നതാണ്. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. രുചി കൂട്ടുന്നതിനായി കുറച്ച് മല്ലിയില ചാർത്തിളക്കുക. ഉപ്പ് എല്ലാം പാകമായതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. അതിനുശേഷം രുചിയോടെ കഴിക്കാം.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.