Making Of Soft Putt With Rice : അരിപ്പൊടി ഇല്ലെങ്കിലും വളരെ എളുപ്പത്തിൽ നമുക്ക് പുട്ട് ഉണ്ടാക്കാൻ സാധിക്കും അതിനു വേണ്ടി ചോറു മാത്രം മതി ചോറ് മാത്രം ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് പുട്ട് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആറുമണിക്കൂർ എങ്കിലും ഫ്രീ ചെയ്ത ചോറ് വേണം എടുക്കാൻ ആയിട്ട്. തലേദിവസം തന്നെ ചോറ് ഫ്രീസറിൽ നിങ്ങൾക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
ഉണ്ടാക്കുന്നതിനെ കുറിച്ച് സമയം മുൻപ് അത് പുറത്തേക്ക് എടുത്തു വയ്ക്കുക അതിനുശേഷം അതിലെ വെള്ളമെല്ലാം തന്നെ ഞെക്കി കളയുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. നല്ലതുപോലെ പൊടിച്ചെടുക്കുക. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലെ കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇപ്പോൾ സാധാരണ പുട്ടിന് തയ്യാറാക്കുന്നത് പോലെയുള്ള മാവ് നിങ്ങൾക്ക് തയ്യാറായി കിട്ടിയിരിക്കും.
അതിനുശേഷം ഉടനെ തന്നെ പുട്ട് തയ്യാറാക്കുന്ന കുഴൽ എടുക്കുക അതിലേക്ക് കുറച്ച് തേങ്ങ ഇട്ടുകൊടുക്കുക അതിനുമുകളിൽ ആയി പൊടിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്തു കൊടുക്കുക വീണ്ടും അതിനു മുകളിലായി തേങ്ങ ഇട്ടു കൊടുക്കുക. ഈ രീതിയിൽ കുഴൽ മുഴുവനായി നിറയ്ക്കുക. അതിനുശേഷം സാധാരണ ആവിയിൽ വെച്ച് ചൂടാക്കുക.
വളരെ പെട്ടെന്ന് തന്നെ ഈ പുട്ട് വെന്ത് കിട്ടുന്നതും ആണ്. ശേഷം പകർത്തി വയ്ക്കുക എല്ലാരും ഇതുപോലെ തന്നെ തയ്യാറാക്കുക. അരിപ്പൊടി ഇല്ല എന്ന് കരുതി ഇനി ആരും പൊട്ട് ഉണ്ടാക്കാതെ ഇരിക്കേണ്ട ആവശ്യമില്ല ചോറ് മാത്രം മതി എളുപ്പത്തിൽ തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Malayali corner