Making Of Tasty Potato Dry Fry : ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും വളരെ പെട്ടെന്ന് ചോറുണ്ണുന്ന സമയത്ത് വേറെ കറികൾ ഒന്നും തന്നെ ഇല്ലെങ്കിൽ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഉരുളൻ കിഴങ്ങ് റെസിപ്പി നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ പരിപ്പ് ഒരു ടീസ്പൂൺ ഉഴുന്ന് എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കുക ശേഷം അതിലേക്ക് മൂന്ന് വെളുത്തുള്ളി ചെറുതായി ചതച്ചെടുത്തത് ചേർക്കുക 5 ചെറിയ ഉള്ളി ചതച്ച് എടുത്തത് ചേർക്കുക ഇത് നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് നാല് ഉരുളൻ കിഴങ്ങ് വട്ടത്തിൽ കനം കുറഞ്ഞ അരിഞ്ഞത് ചേർത്ത് കൊടുക്കുക .
ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക ഉരുളൻ കിഴങ്ങ് നല്ലതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ ഉലുവപ്പൊടി എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
തലയെല്ലാം ശരിയായ രീതിയിൽ പിടിക്കുന്നതിന് വീണ്ടും വഴറ്റി വെച്ച് വേവിക്കുക. നല്ലതുപോലെ ഭാഗമായതിനു ശേഷം രണ്ടു നുള്ള് കായപ്പൊടിയും ഒരു ടീസ്പൂൺ നാരങ്ങാനീരും ഒഴിച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കി രുചിയോടെ കഴിക്കാം. Credit : Shamees kitchen