ഈ ഉരുളൻ കിഴങ്ങ് കറി ഇതുവരെ ടേസ്റ്റ് ചെയ്യാതെ പോയല്ലോ. ഇനിയും ഇതിന്റെ രുചി അറിയാതെ പോവല്ലേ. | Making Of Tasty Potato Masala Curry

Making Of Tasty Potato Masala Curry : ഉരുളക്കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു കറി തയ്യാറാക്കി നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പൂ ഒരു കഷ്ണം പട്ട ചേർത്തുകൊടുക്കുക ശേഷം അര ടീസ്പൂൺ ജീരകം ഒരു നുള്ള് കായപ്പൊടി.

ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക

ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക. വരുമ്പോൾ ആവശ്യത്തിന് ഉപ്പും മൂന്ന് ഉരുളൻ കിഴങ്ങ് പുഴുങ്ങി ചെറുതായി ഉടച്ച് എടുത്തതും ചേർത്തു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക ഇത് നല്ലതുപോലെ ചേർന്നു വരുന്നതിന് അടച്ചുവെച്ച് വേവിക്കുക.

10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുമ്പോഴേക്കും കറി നല്ലതുപോലെ കുറുകി വരുന്നതാണ് അവസാനമായി അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും മൂന്ന് പച്ചമുളക് ആവശ്യത്തിന് മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് പകർത്തി വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *