Making Of Potato Easy Snacks : കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് എല്ലാവർക്കും പ്രിയപ്പെട്ട ഉരുളൻ കിഴങ്ങ് ചിപ്സ് തയ്യാറാക്കാം കുട്ടികൾക്ക് ഇതുപോലെ ഉണ്ടാക്കി കൊടുക്കുകയാണെങ്കിൽ അവരതു രുചിയോടെ കഴിക്കും. ഇതു ഉണ്ടാക്കിയെടുക്കാൻ ഉരുളക്കിഴങ്ങ് പുഴുങ്ങേണ്ട ആവശ്യമോ അല്ലെങ്കിൽ ഉണക്കാനായി വെക്കേണ്ടതിന്റെ ആവശ്യമോ ഇല്ല വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാവുന്നതാണ് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.
അതിനായി ആദ്യം തന്നെ നാല് ഉരുളൻ കിഴങ്ങ് എടുക്കുക അതിനുശേഷം അതിന്റെ തോൽ എല്ലാം കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി വെള്ളമെല്ലാം കളഞ്ഞ് എടുക്കുക. അതിനുശേഷം ഒരു സ്ലൈസർ എടുക്കുക. സ്ലൈസർ ഉപയോഗിച്ചുകൊണ്ട് ഉരുളൻ കിഴങ്ങ് കനം കുറഞ്ഞ രീതിയിൽ സ്ലൈസ് ചെയ്ത് എടുക്കുക. ആദ്യമായി തയ്യാറാക്കുന്നവരെല്ലാം ഇതുപോലെ ചെയ്യുന്നതായിരിക്കും .
നല്ലത് കത്തി ഉപയോഗിച്ചുകൊണ്ട് വളരെ കനം കുറഞ്ഞ അരിഞ്ഞെടുക്കാൻ സാധിക്കുന്നവർ ആണെങ്കിൽ അങ്ങനെ ചെയ്താലും മതി. അരിഞ്ഞെടുത്തതിനു ശേഷം അതിലെ വെള്ളവും ഒരു തുണി ഉപയോഗിച്ച് കൊണ്ട് തുടച്ച് എടുക്കുക. അതിനുശേഷം ഉടനെ തന്നെ നമുക്ക് മറക്കാൻ സാധിക്കുന്നതാണ് അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ നല്ലതുപോലെ തന്നെ ചൂടായി വരണം. അതിനുശേഷം മാത്രമേ ഉരുളൻ കിഴങ്ങ് ഇട്ടുകൊടുക്കാൻ പാടുകയുള്ളൂ. നന്നായി ചൂടായി വന്നതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ഇട്ടുകൊടുക്കുക ശേഷം നന്നായി ഫ്രൈ ചെയ്ത് കോരി മാറ്റുക. അതിലേക്ക് രുചി വേണ്ടി കുറച്ച് ഉപ്പും മുളകും ഇട്ടു കൊടുക്കുകയാണെങ്കിൽ കഴിക്കാൻ വളരെ രുചികരമായിരിക്കും. Credit : Fathimas Curry world