Making Of Tasty wheat Poori : രാവിലെ ബ്രേക്ക് ഫാസ്റ്റിന് കഴിക്കാൻ എല്ലാവരും കൊതിക്കുന്ന പൂരി തയ്യാറാക്കാം. പൂരി ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ ഇനി പാത്രം കാലിയാകുന്ന വഴി അറിയില്ല. എങ്ങനെയാണ് പൂരി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് പച്ചവെള്ളം എടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ പഞ്ചസാര അര ടീസ്പൂൺ നെയ്യ് ഒരു ടീസ്പൂൺ വറുത്ത റവ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്ത് നന്നായി ഇളക്കി എടുക്കുക. വീണ്ടും ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കാം എല്ലാം കൂടി നന്നായി കുഴച്ചെടുക്കുക. 5 മിനിറ്റ് എങ്കിലും കുഴച്ചെടുക്കുക അപ്പോൾ മാവ് നല്ല സോഫ്റ്റ് ആയി കിട്ടും.
അതിനുശേഷം ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കി എടുക്കുക അടുത്തതായി ഓയിൽ തടവിയ ഷീറ്റ് വെച്ച് കൊടുക്കാം. അതിലേക്ക് ഒരു ഉരുള മാവ് വെച്ചു കൊടുക്കാം. അതിനുശേഷം പ്ലാസ്റ്റിക് കവർ അതിനുമുകളിലായി വെച്ച് ഒരു പ്ലേറ്റ് എടുത്ത് അതിനുമുകളിൽ വെച്ച് അമർത്തി കൊടുക്കുക. ഒരുപാട് കട്ടി കുറയാതെ തന്നെ പൂരി കിട്ടണം.
ബാക്കിവരുന്ന ഉരുളകളും ഇതുപോലെ ചെയ്തെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിയ ഓരോ പൂരിയും ഇട്ട് നല്ലതുപോലെ ഫ്രൈ ചെയ്ത് എടുക്കുക. വളരെയധികം പൊന്തിവന്ന് ക്രിസ്പിയായി കിട്ടും. എല്ലാരും ഇതുപോലെ തയ്യാറാക്കി എടുക്കുക. രാവിലെ രുചിയുള്ള പൂരി കഴിക്കാം. Credit : sruthis Kitchen