Making Of Oil Free Poori : രാവിലെ ബ്രേക്ക് ഫാസ്റ്റിന് വളരെ രുചികരമായ സോഫ്റ്റ് പൂരി തയ്യാറാക്കിയാലോ. അധികം എണ്ണയൊന്നും കുടിക്കാത്ത പൂരി ഇതുപോലെ തയ്യാറാക്കു. പോയി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുക്കുക ശേഷം അതിലേക്ക് അരക്കപ്പ് മൈദ ചേർക്കുക അതോടൊപ്പം രണ്ട് ടീസ്പൂൺ റവ ചേർത്തു കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ഒന്നര ടീസ്പൂൺ ഓയിൽ ചേർത്തു കൊടുക്കുക ശേഷം കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക അതിനുശേഷം ചെറിയ ചൂടോടുകൂടിയ വെള്ളം ആവശ്യത്തിന് ചേർത്ത് സാധാരണ കുഴയ്ക്കുന്നത് പോലെ കുഴച്ചെടുക്കുക. അതിനുശേഷം കുറച്ച് എണ്ണ അതിനു മുകളിൽ തടവി 10 മിനിറ്റ് അടച്ചു വയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകൾ ഉരുട്ടി എടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
ശേഷം ചപ്പാത്തി മേക്കർ എടുത്ത് അതിന്റെ രണ്ടു ഭാഗത്തും എണ്ണ തേച്ചു കൊടുക്കുക ഓരോ ഉരുളയും എണ്ണ തേച്ചു കൊടുക്കുക ശേഷം തിരിച്ചു മറിച്ചുമിട്ട് നന്നായി പരത്തി എടുക്കുക. ഒരിക്കൽ തയ്യാറാക്കുമ്പോൾ ഒട്ടും തന്നെ കട്ടി കൂടാനും പാടില്ല എന്നാൽ ഒട്ടും തന്നെ കട്ടി കുറയാനും പാടില്ല. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് പൂരി മുഴുവനായി മുങ്ങിപ്പോകുന്ന തരത്തിൽ വെളിച്ചെണ്ണ ഒഴിക്കുക.
ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഓരോ പൂരിയും ഇട്ട് നന്നായി പൊരിച്ചു എടുക്കുക. പൂരി നല്ലതുപോലെ പൊന്തി വരുന്നത് കാണാം. രണ്ട് ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഈ പൂരി തണുത്ത് കഴിഞ്ഞാലും ഇതുപോലെ തന്നെ സോഫ്റ്റ് ആയി വീർത്ത് ഇരിക്കുന്നതായിരിക്കും. എല്ലാവരും ഇതുപോലെ പൂരി തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Fathima curry world