പൈനാപ്പിൾ കൊണ്ട് ഇതുപോലെ ഒരു വിഭവം നിങ്ങൾ ചിന്തിച്ചു കാണില്ല. ഇന്ന് തന്നെ തയ്യാറാക്കൂ ഈ കിടിലൻ വിഭവം. | Making Of Pineapple Pulinji

Making Of Pineapple Pulinji : പൈനാപ്പിൾ എല്ലാവർക്കും തന്നെ വളരെ ഇഷ്ടപ്പെട്ട ഒരു പഴവർഗ്ഗമാണ്. പൈനാപ്പിൾ ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള വിഭവങ്ങളും നമ്മൾ ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ വളരെയധികം വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

അതിനായി ഈ വിഭവത്തിലേക്ക് ആവശ്യമായ ശർക്കരപാനി തയ്യാറാക്കാം. അതിനായി ഒരു പാനിലേക്ക് മൂന്ന് ശർക്കര ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അലിയിച്ച് എടുക്കുക. ശേഷം മാറ്റിവെക്കുക അടുത്തതായി മറ്റൊരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് 1/2 ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് കൊടുക്കുക.

അതോടൊപ്പം ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ പൊടിയായി അരിഞ്ഞ് എടുത്ത ഒരു ടീസ്പൂൺ ഇഞ്ചിയും ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് എരുവിനനുസരിച്ച് പച്ചമുളക് ചേർത്തു കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക.

ശേഷം മുളകുപൊടിയുടെ പച്ചമണം മാറി വരുന്നതുവരെ ഇളക്കി കൊടുക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ഒരു നെല്ലിക്ക വലുപ്പത്തിൽ വാടാൻ പുളി പിഴിഞ്ഞെടുത്ത വെള്ളം അരക്കപ്പ് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക. നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന പൈനാപ്പിൾ ചേർത്തു കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. പൈനാപ്പിൾ നല്ലതുപോലെ വെന്ത് കുറുകി വരുമ്പോൾ പാത്രത്തിലേക്ക് പകർത്തുക. രുചികരമായ പൈനാപ്പിൾ പുളിയിഞ്ചി തയ്യാർ. Video Credit : Ladies planet By Ramshi

Leave a Reply

Your email address will not be published. Required fields are marked *