Making Of Tasty Banana Filling Snack : വീട്ടിൽ പഴം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന തനി നാടൻ പലഹാരത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾ മിസ്സ് ആക്കി കളയാൻ പാടില്ല അത്രയ്ക്കും രുചിയാണ് ഇതിന്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചുകൊടുക്കുക ശേഷം കുറച്ച് കശുവണ്ടി ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ചെറുതായി നിറം മാറി വരുമ്പോൾ അതിലേക്ക് കുറച്ച് ഉണക്കമുന്തിരി ചേർത്തു കൊടുക്കുക ഉണക്കമുന്തിരിയും വറുത്ത് വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കസ്കസ് ചേർത്തുകൊടുക്കുക അതും നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ഇളക്കി യോജിപ്പിക്കുക ശേഷം നാല് ടീസ്പൂൺ പഞ്ചസാരയും ചേർക്കുക പഞ്ചസാര എല്ലാം ഭാഗമാകുമ്പോൾ അര ടീസ്പൂൺ ഏലക്കാപ്പൊടിയും ചേർത്ത് പകർത്തി വയ്ക്കാം അടുത്തതായി മൂന്ന് നേന്ത്രക്കായ ഇതിനുവേണ്ടി എടുക്കുക.
നിങ്ങൾക്ക് ഇഷ്ടമുള്ള അളവിൽ പഴം എടുക്കാവുന്നതാണ്. നേന്ത്രപ്പഴം എടുത്തതിനുശേഷം അതിന്റെ ഒരു ഭാഗം കട്ടികൊണ്ട് ചെറുതായി മുറിച്ചതിനുശേഷം അതിന്റെ ഉള്ളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങയുടെ ഫീലിംഗ് വെച്ച് നിറയ്ക്കുക അടുത്തതായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ മൈദപ്പൊടിയും ഒരു ടീസ്പൂൺ അരിപ്പൊടിയും കുറച്ച് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കുക .
അതിനുശേഷം തേങ്ങാ ഫില്ലിംഗ് വെച്ച ഭാഗത്ത് ഈ മൈദയുടെ മാവ് ഒഴിച്ചു കൊടുക്കുക എല്ലാം പഴവും ഇതുപോലെ തയ്യാറാക്കി വയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചതിനു ശേഷം ഓരോ പഴവും വെച്ചു കൊടുക്കുക ആദ്യം തന്നെ ഫില്ലിംഗ് വെച്ച ഭാഗം നന്നായി മൊരിയിച്ചെടുക്കുക ശേഷം എല്ലാ ഭാഗവും നന്നായി മൊരിഞ്ഞു വരുന്നത് വരെ പൊരിച്ചെടുക്കുക ശേഷം പകർത്തുക. Credit : Shamees kitchen