Tasty Special Pazham Pori Recipe : മലയാളികൾക്ക് വൈകുന്നേരം കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരമാണ് പഴംപൊരി. പഴംപൊരി വൈകുന്നേരം മാത്രമല്ല ഏതു നേരം കിട്ടിയാലും കഴിക്കാൻ വളരെയധികം ആണ്. ഇന്ന് ചെറിയ തട്ടുകടകൾ മുതൽ വലിയ വലിയ ഹോട്ടലുകൾ വരെ പഴംപൊരി സ്ഥാനം പിടിച്ചിരിക്കുന്നു. എങ്കിൽ തന്നെയും നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽ നിന്ന് കിട്ടുന്ന നല്ല മൊരിഞ്ഞതും മയമുള്ളതുമായ പഴംപൊരിയുടെ രുചി ഒന്ന് വേറെ തന്നെയാണ് എന്നാൽ ഇനി അതുപോലെയുള്ള രുചിയിൽ പഴംപൊരി തയ്യാറാക്കിയാലോ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആവശ്യത്തിന് പഴം എടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടി ഇടുക അതോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ കൂടി മൈദ ചേർക്കുക ശേഷം കാൽ കപ്പ് അരിപ്പൊടി ചേർത്തു കൊടുക്കുക ഇതിലേക്ക് ഒന്നര ടീസ്പൂൺ കടലമാവ് ചേർക്കുക ശേഷം ഒരു നുള്ള് ഉപ്പ് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ചേർക്കുക.
രണ്ടു നുള്ള് സോഡാപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. 5 മിനിറ്റ് എങ്കിലും നന്നായി തന്നെ ഇളക്കി യോജിപ്പിക്കേണ്ടതാണ് ശേഷം 15 മുതൽ അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവയ്ക്കുക. അതിനുശേഷം ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള വലിപ്പത്തിൽ ഏത്തപ്പഴം മുറിച്ചെടുക്കുക.
ശേഷം മാവിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം മാവിൽ മുക്കിയെടുത്ത് ഏത്തപ്പഴം ഓരോന്നായി ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുത്ത നല്ലതുപോലെ പൊരിച്ചെടുക്കുക. രണ്ടുഭാഗവും നന്നായി തന്നെ പൊരിച്ചെടുക്കുക. എല്ലാം ഭാഗമായതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇഷ്ടം പോലെ കഴിക്കാം. Video Credit : Sheeba’s Recippes