Making Of Tasty Pazham Pori : വളരെയധികം രുചികരമായ ചെറുപഴം ഉപയോഗിച്ചുകൊണ്ടുള്ള ഒരു പുതിയ സ്നാക്ക് തയ്യാറാക്കാം. സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കൊടുക്കാൻ ഇത് വളരെയധികം രുചികരമായിരിക്കും. ചെറിയ കുട്ടികൾക്ക് ഇത് വളരെ ഇഷ്ടപ്പെടും ഇന്ന് തന്നെ തയ്യാറാക്കി കൊടുക്കു. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ആദ്യം തന്നെ ചെറുപഴം എടുത്ത് പഴംപൊരി തയ്യാറാക്കുമ്പോൾ പഴം എങ്ങനെയാണ് അരിയുന്നത് അതുപോലെ അരിഞ്ഞു വയ്ക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യമായിട്ടുള്ള മാവ് തയ്യാറാക്കാം അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക.
ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ മൈദ പൊടി ചേർത്ത് കൊടുക്കുക കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. തേങ്ങ ചിരകിയത് എടുക്കുമ്പോൾ വലിയ പീസുകൾ ഉണ്ടെങ്കിൽ മിക്സിയിലിട്ട് ചെറുതായി കറക്കിയതിനു ശേഷം ചേർത്തു കൊടുക്കുക.
അടുത്തതായി കറുത്ത എള്ള് ചേർത്തു കൊടുക്കുക ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതോടൊപ്പം തന്നെ ഒരു നുള്ള് വാനില എസൻസ് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. വെള്ളത്തിന് പകരമായി നിങ്ങൾക്ക് പാലു ചേർത്തു കൊടുക്കാവുന്നതാണ് അപ്പോൾ കൂടുതൽ രുചികരമായിരിക്കും.
അവസാനമായി രണ്ട് ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഓരോ പഴം എടുത്ത് തയ്യാറാക്കിയ മാവിൽ മുക്കിയതിനു ശേഷം എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. രണ്ടുഭാഗവും നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം പകർത്തി വയ്ക്കാം. ചെറുപഴം ഇതുപോലെ തയ്യാറാക്കു. Credit : Hisha’s Cookworld