Making Of Soft Oil Free Pazhampori : നമ്മൾ മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള എണ്ണ പലഹാരങ്ങളിൽ ഒന്നാണ് പഴംപൊരി. നമുക്ക് മാത്രം സ്വന്തം എന്ന് പറയാവുന്ന പലഹാരങ്ങളിൽ ഏറ്റവും രുചികരമായതാണ് പഴംപൊരി എന്നാൽ പഴംപൊരി സാധാരണ ഉണ്ടാകുമ്പോൾ അതിൽ നിറയെ എണ്ണ ഉണ്ടാകാറുണ്ട് എന്നാൽ അധികം എണ്ണ നമ്മുടെ ശരീരത്തിന് വളരെയധികം ദോഷകരമായി ബാധിക്കാവുന്ന കാര്യമാണ് അതുകൊണ്ടുതന്നെ അദ്ദേഹം പഴംപൊരി നമ്മൾ കഴിക്കാൻ കൂട്ടാക്കാതെ വരാറുണ്ട്.
എന്നാൽ ഇനി അതിന്റെ ആവശ്യമില്ല ഒട്ടും തന്നെ എണ്ണ കുടിക്കാത്ത നന്നായി പൊന്തിവരുന്ന ടേസ്റ്റി ആയിട്ടുള്ള പഴംപൊരി ഇനി വീട്ടിൽ തയ്യാറാക്കി എടുക്കാം അതിന് ഈ പുതിയ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക രണ്ട് ടീസ്പൂൺ പഞ്ചസാര ചേർക്കുക ശേഷം ഇവ നന്നായി യോജിപ്പിക്കുക അതിലേക്ക് ഒരു കോഴിമുട്ട ചേർക്കുക, ശേഷം ഒരു ടീസ്പൂൺ മൈദ ഒരു കാൽ കപ്പ് വെള്ളത്തിൽ ഇളക്കി യോജിപ്പിച്ച് എട്ടു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക.
ശേഷം അതും ചേർത്തുകൊടുക്കുക, അതിനുശേഷം ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. സാധാരണ പഴംപൊരി ഉണ്ടാക്കുന്ന മാവിന്റെ അതേ കട്ടിയിൽ തന്നെ ഇളക്കി യോജിപ്പിച്ച് തയ്യാറാക്കുക. ആവശ്യമുണ്ടെങ്കിൽ കുറച്ച് കളർ ചേർക്കാവുന്നതാണ് ഇല്ലെങ്കിൽ മഞ്ഞൾപൊടി ചേർത്താലും മതി.
അടുത്തതായി നന്നായി പഴുത്ത നേന്ത്രപ്പഴം എടുക്കുക ശേഷം നീളത്തിൽ കനം കുറഞ്ഞ അരിഞ്ഞെടുക്കുക. അതിനുശേഷം മാവിലേക്ക് ഓരോ പഴം എടുത്ത് മുക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായതിനു ശേഷം മാവിൽ മുക്കിയ പഴം ഓരോന്നായിട്ടു കൊടുത്തു നന്നായി പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വന്നതിനുശേഷം പകർത്തി വയ്ക്കാം. Credit : Sruthis kitchen