Making Of Tasty Sweet Recipe : വളരെയധികം രുചികരമായ ഒരു സ്വീറ്റ് തയ്യാറാക്കിയാലോ. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ പാല് എടുക്കുക അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് 300 ഗ്രാം ഇൻസ്റ്റന്റ് പാലട മിക്സ് ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
15 മിനിറ്റ് ചെറിയ തീയിൽ നന്നായി തിളപ്പിക്കുക ഇടയ്ക്ക് ഇടയ്ക്ക് ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പാല് ചെറുതായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക. അതോടൊപ്പം നന്നായി വെന്ത് വന്നിട്ടുണ്ടോ എന്ന് നോക്കുക. നിങ്ങൾക്ക് ആവശ്യമെങ്കിൽ അതിലേക്ക് പഞ്ചസാര അല്ലെങ്കിൽ വേറെ മധുരം ചേർത്തു കൊടുക്കാവുന്നതാണ്.
അത് ഓരോരുത്തരുടെയും ഇഷ്ടത്തിന് അനുസരിച്ച് ചേർത്തു കൊടുക്കാം. മാത്രമല്ല ഇത് ചൂടാറുമ്പോൾ ഒന്നുകൂടി കുറുകി വരുന്നതായിരിക്കും. വളരെയധികം രചകരമായ രീതിയിൽ പെട്ടെന്ന് ഒരു പാലട തയ്യാറാക്കുവാൻ ആണെങ്കിൽ ഇതുപോലെ ഉണ്ടാക്കു..
ചെറിയ കുട്ടികൾക്ക് എല്ലാം തന്നെ ഇതുപോലെ കുറഞ്ഞ സമയത്തിനുള്ളിൽ പായസം തയ്യാറാക്കിയാൽ അവർക്ക് വളരെയധികം ഇഷ്ടപ്പെടുന്നതായിരിക്കും. വിശേഷ ദിവസങ്ങൾ എല്ലാവരും വരുമ്പോൾ പായസം ഇതുപോലെ തയ്യാറാകൂ വളരെ പെട്ടെന്ന് വളരെ രുചികരമായും ഇതുപോലെ തയ്യാറാക്കു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : sruthis kitchen