ആ കുക്കറും പരിപ്പും ഉണ്ടെങ്കിൽ ഒരൊറ്റ വിസിലിനുള്ളിൽ കറി റെഡിയാക്കാം. | Making Of Parippu Curry In Easy Way

Making Of Parippu Curry In Easy Way : പരിപ്പ് ഉപയോഗിച്ചുകൊണ്ട് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ കറിയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത് നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ പരിപ്പ് കറി തയ്യാറാക്കി നോക്കൂ. ഇത് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും എല്ലാം കഴിക്കാൻ വളരെയധികം രുചികരമാണ് ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം .

അതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് പരിപ്പും കാൽ കപ്പ് ചെറുപയർ പരിപ്പും എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കുക ശേഷം അതൊരു കുക്കറിലേക്ക് പകർത്തുക അതിലേക്ക് ഒരു തക്കാളിയും ചെറുതായി അരിഞ്ഞത് കുറെ സവാള ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് കീറിയത് രണ്ടു വെളുത്തുള്ളി ആവശ്യത്തിന് വെള്ളം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം .

കുക്കർ അടച്ചുവെച്ച് വേവിക്കുക. ശേഷം വിസിൽ വന്ന് പരിപ്പ് നല്ലതുപോലെ വെന്ത് ഭാഗമായതിനു ശേഷം കുക്കർ തുറക്കുക ശേഷം അതിലെ പരിപ്പും തക്കാളിയും ഒരു തവി ഉപയോഗിച്ചുകൊണ്ട് ഉടച്ചു കൊടുക്കുക. വെളുത്തുള്ളിയും നല്ലതുപോലെ ഉടച്ചു കൊടുക്കുക ശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക.

ശേഷം ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക നാലു വെളുത്തുള്ളി ചതച്ചത് ചേർക്കുക 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക ഇത് രണ്ടും ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അര ടീസ്പൂൺ നല്ല ജീരകം മൂന്നു വറ്റൽ മുളക് കറിവേപ്പില ഒരു നുള്ള് കായപ്പൊടി എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ മൂത്ത് വരുമ്പോൾ കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. പരിപ്പ് കറി റെഡി. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *