Making Of Easy Parippu Curry : ചോറ് ഉണ്ടാക്കി പെട്ടെന്ന് തന്നെ ഒരു കറി തയ്യാറാക്കി എടുക്കണമെങ്കിൽ നമുക്ക് ഒരു പരിപ്പ് കറി തയ്യാറാക്കി നോക്കിയാലോ ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കും കൂടാതെ വളരെയധികം രുചികരവും ആയിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അരക്കപ്പ് പരിപ്പ് എടുക്കുക അതിലേക്ക് കാൽ കപ്പ് ചെറുപയർ പരിപ്പ് കൂടി ചേർത്തു കൊടുക്കുക .
ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കഴുകിയെടുക്കുക അതുകഴിഞ്ഞ് ഒരു കുക്കറിലേക്ക് എടുത്ത് ഇടുക. ഇതേ കുക്കറിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് രണ്ട് വെളുത്തുള്ളി ആവശ്യത്തിന് വെള്ളം ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി അതിനുശേഷം കുക്കർ അടച്ചുവെച്ച് വേവിക്കുക.
പരിപ്പ് നല്ലതുപോലെ ബന്ധു വന്നതിനുശേഷം ഒരു തവികൊണ്ട് തക്കാളി എല്ലാം ചെറുതായി ഉടച്ചു കൊടുക്കുക. അതുപോലെ പരിപ്പും ചെറുതായി ഉടച്ചു കൊടുക്കുക ഇത് കറിക്ക് നല്ല കട്ടി കിട്ടുന്നതിന് വളരെ നല്ലതായിരിക്കും. ഇതു മാത്രമേ ഉള്ളൂ അടുത്തതായി ഇതിലേക്ക് ഒരു താളിപ്പ് തയ്യാറാക്കാം അതിനു വേണ്ടി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിനുശേഷം മൂന്നു വെളുത്തുള്ളി ചെറുതായി ചതച്ചെടുത്തതും 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വറുത്തെടുക്കുക. മാറി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക എന്നാൽ വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം കറിയിലേക്ക് ചേർത്തു മിക്സ് ചെയ്യുക. രുചിയോടെ കഴിക്കാം. Credit : Shamees kitchen