Making Of Tasty Parippu Curry : മഴക്കാലത്ത് ബ്രേക്ക് ഫാസ്റ്റ് എന്റെ തന്നെ ഉണ്ടാക്കിയാലും അതിനെ കിടിലൻ കോമ്പിനേഷൻ ആയ ഒരു പരിപ്പ് കറി തയ്യാറാക്കിയാലോ. പോലെ തന്നെ ഉച്ചയ്ക്ക് ചൂട് ചോറിന്റെ കൂടെ കഴിക്കാനും ഈ പരിപ്പ് കറി വളരെ നല്ലതാണ്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാതത്തിലേക്ക് ഒരു കപ്പ് പരിപ്പ് എടുക്കുക അതിലേക്ക് അരക്കപ്പ് ചെറിയ പരിപ്പ് കൂടി ചേർത്തു കൊടുക്കുക.
ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അതുകഴിഞ്ഞ് ഒരു കുക്കർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ ഒരു തക്കാളി നാലായി മുറിച്ചത് ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് രണ്ടു വെളുത്തുള്ളി ആവശ്യത്തിന് വെള്ളം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുക്കർ അടച്ചുവെച്ച് വേവിക്കുക. പരിപ്പ് നല്ലതുപോലെ വെന്തു വരണം.
നന്നായി വെന്തു വന്നതിനു ശേഷം ഒരു തവി ഉപയോഗിച്ചുകൊണ്ട് തക്കാളി എല്ലാം തന്നെ ഉടച്ചു കൊടുക്കുക. അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതോടൊപ്പം തന്നെ നാലു വെളുത്തുള്ളി ചതച്ചതും 5 ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഉള്ളി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അര ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക അതോടൊപ്പം നാലു വറ്റൽമുളകും ചേർക്കുക ശേഷം ഒരു നുള്ള് കായപ്പൊടിയും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം പരിപ്പ് കറിയിലേക്ക് ചേർത്തു കൊടുക്കുക. യോജിപ്പിക്കുക രുചിയോടെ കഴിക്കാം. Credit : Shamees kitchen