പരിപ്പ് കറിക്ക് ഇത്രയും രുചിയോ!! പെട്ടെന്ന് ഒരു കറി ആലോചിച്ചാൽ ഉണ്ടാക്കാൻ കഴിയുന്ന സൂപ്പർ പരിപ്പ് കറി. | Making Of Instant Tasty Parippu Curry

Making Of Instant Tasty Parippu Curry : വളരെ കുറഞ്ഞ സമയം കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു പരിപ്പ് കറിയുടെ റെസിപ്പി പരിചയപ്പെടാം. ഇതുപോലെ ഒരു പരിപ്പ് കറി നിങ്ങൾ ആരും കഴിച്ചിട്ടുണ്ടാവില്ല ഇതിനെ അത്രയും രുചിയാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ അരക്കപ്പ് ആ പരിപ്പ് എടുക്കുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കുക. അടുത്തതായി ഒരു കുക്കർ എടുത്ത് വൃത്തിയാക്കി വെച്ചിരിക്കുന്ന പരിപ്പ് അതിലേക്ക് ഇട്ടു കൊടുക്കുക.

ശേഷം ഒരു തക്കാളി നാലായി മുറിച്ചത് ചേർക്കുക ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക രണ്ട് വെളുത്തുള്ളി രണ്ട് പച്ചമുളക് ആവശ്യത്തിന് വെള്ളം അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക. വീണ്ടും വന്നതിനുശേഷം അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർക്കുക.

നെയ്യ് തന്നെ ഉപയോഗിക്കുക രുചി വളരെയേറെ ആയിരിക്കും. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതോടൊപ്പം തന്നെ രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ചെടുത്തത് ചേർത്തു കൊടുക്കുക. വെളുത്തുള്ളി മൂത്തു വരുമ്പോൾ അതിലേക്ക് 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ നല്ല ജീരകം ചേർക്കുക.

അതോടൊപ്പം തന്നെ മൂന്ന് വറ്റൽമുളകും ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇളക്കി തയ്യാറാക്കിയ കറിയിലേക്ക് ഇട്ടുകൊടുക്കുക. ഉപ്പ് പാകമാണോ എന്ന് നോക്കി ഇറക്കി യോജിപ്പിക്കുക. ശേഷം രുചിയോടെ കഴിക്കാം. വളരെ എളുപ്പത്തിലും എന്നാൽ വളരെ രുചികരവുമായ പരിപ്പ് കറി ഇതുപോലെ തയ്യാറാക്കി നോക്കൂ. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *