Tasty And Easy Breakfast Chutney : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ മിക്കവാറും എല്ലാ വീട്ടമ്മമാരും തയ്യാറാക്കുന്നത് തേങ്ങ ചമ്മന്തി ആയിരിക്കും അല്ലെങ്കിൽ ചട്ടണി ആയിരിക്കും. എന്നാൽ തേങ്ങ ചട്നിയെക്കാളും ചമ്മന്തിയെക്കാളും വളരെയധികം രുചികരമായ ഒരു കിടിലൻ സൈഡ് ഡിഷ് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വരുമ്പോൾ രണ്ടു വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ ചേർത്ത് മൂപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. ശേഷം അതിലേക്ക് അരക്കപ്പ് പരിപ്പു ചേർത്തു കൊടുക്കുക.. ശേഷം പരിപ്പ് നല്ലതുപോലെ വേവിച്ചെടുക്കുക. പരിപ്പിന്റെ നിറമെല്ലാം മാറി വരുമ്പോൾ അതിലേക്ക് 5 പച്ചമുളക് ചേർക്കുക, അര ടീസ്പൂൺ നല്ല ജീരകം, പത്ത് കശുവണ്ടി പരിപ്പ്, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
പച്ചമുളക് എല്ലാം തന്നെ നല്ലതുപോലെ വാടി വരുമ്പോൾ പാനിൽ നിന്ന് ഒരു ചെറിയ മിക്സിയുടെ ജാറിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ തരികൾ ഉണ്ടായിരിക്കാൻ പാടില്ല.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ പരിപ്പ് ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് നന്നായി വറുത്ത് തയ്യാറാക്കിയ ചട്നിയിലേക്ക് ചേർത്തു കൊടുക്കുക. ശേഷം രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen