Making Of Kadala Parippu Chammanthi : പരിപ്പ് ഉപയോഗിച്ചുകൊണ്ട് ചമ്മന്തി തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടോ. രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ദോശയും ഇഡലിയും ഉണ്ടാക്കുകയാണെങ്കിൽ ഉറപ്പായും ഇതുപോലെ പരിപ്പ് കൊണ്ടുള്ള ചമ്മന്തി തയ്യാറാക്കി നോക്കണേ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
ശേഷം കാൽ കപ്പ് പരിപ്പ് അതിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. പരിപ്പ് നന്നായി റോസ്റ്റ് ആയി വന്നതിനുശേഷം നാല് വറ്റൽ മുളകും ചേർത്ത് വീണ്ടും ഇളക്കി കൊടുക്കുക ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇവയെല്ലാം നന്നായി വറുത്ത് വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക.
ശേഷം അതിലേക്ക് തേങ്ങ ചിരകിയതോ അല്ലെങ്കിൽ തേങ്ങാക്കൊത്തുകൾ ആയി അരക്കപ്പ് വീതം ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ പുളിക്ക് ആവശ്യമായ വാളൻ പുളി ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ശേഷം ആവശ്യത്തിന് കറിവേപ്പിലയും ഒരു നുള്ള് കായപ്പൊടിയും ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് വറ്റൽമുളകും ഒരു ചെറിയ കഷണം ശർക്കരയും ചേർത്ത് ശർക്കര നല്ലതുപോലെ വന്നതിനുശേഷം അരച്ചു വച്ചിരിക്കുന്ന അതിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ പരിപ്പ് ചമ്മന്തി ഇന്ന് തന്നെ ഉണ്ടാക്കി നോക്കൂ. Video credit : Shamees kitchen