Making Of Tasty Pappadam Masala Curry : പച്ചക്കറികൾ ഒന്നും ഇല്ലെങ്കിൽ കൂടിയും നമുക്ക് വളരെ രുചികരമായ ഒരു കറി തയ്യാറാക്കാം. ഇതിനായി പപ്പടം ഉണ്ടെങ്കിൽ വളരെ രുചികരമായ ഒരു മസാല കറി തന്നെ ഉണ്ടാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് കൊടുക്കുക ശേഷം അഞ്ച് വറ്റൽമുളകും കറിവേപ്പിലയും ചേർത്തു മോപ്പിക്കുക ശേഷം അതിലേക്ക് 20 ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം 10 വെളുത്തുള്ളി അരിഞ്ഞതും ചേർക്കുക ഇവ രണ്ടും നല്ലതുപോലെ വഴന്നു വരുന്ന സമയത്ത് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞു വരണം ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുകളുടെ എല്ലാം പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് പുളി വെള്ളം ചേർത്തു കൊടുക്കുക.
വേണമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ തിളച്ച് കുറുകി വരുന്ന ഭാഗമാകുമ്പോൾ അതിലേക്ക് ഏഴോ എട്ടോ പപ്പടം വറുത്തെടുത്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഉടനെ തന്നെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക. കുറച്ചു പച്ചമുളക് കറിവേപ്പിലയും ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ശേഷം പകർത്തി വയ്ക്കാവുന്നതാണ്. Credit : Shamees kitchen