Making Of Tasty Pappadam Curry : നിങ്ങൾക്ക് പപ്പടം കഴിക്കാൻ ഇഷ്ടമാണെങ്കിൽ ഒരു തവണയെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ പപ്പടം ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു കറി തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് അര ടീസ്പൂൺ ജീരകം ചേർത്തു കൊടുക്കുക.
അതിലേക്ക് അഞ്ച് വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക ശേഷം 20 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും 20 വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക വഴന്നുവരുന്ന സമയത്ത് അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക തക്കാളിയും നല്ലതുപോലെ വെന്തു വരുന്ന സമയത്ത് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി.
എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് അരക്കപ്പ് വാളൻ പുളി വെള്ളം ഒഴിച്ചുകൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക തിളച്ചു വരുമ്പോൾ കുറച്ചു ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക.
കറി നല്ലതുപോലെ കുറുകി ഭാഗമാകുമ്പോൾ അതിലേക്ക് വറുത്തുവച്ചിരിക്കുന്ന പപ്പടം മീഡിയം വലുപ്പത്തിൽ പൊട്ടിച്ചതിനു ശേഷം അതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അരക്കപ്പ് തേങ്ങാപാലും കറിവേപ്പിലയും മൂന്ന് പച്ചമുളക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ തന്നെ പപ്പടകറി തയ്യാറാക്കാം. credit : Shamees kitchen